നാട്ടിലെ ചെറുപ്പക്കാരൊക്കെ പണണ്ടാക്കാനു ഒരുപാടു വഴികണ്ടെത്തിയിരിക്കുണു...ഇവിടെണ്ടൊരു ശപ്പൻ.. ഒരു പുരോഗതിയുല്ല്യാ...ബ്രഹ്മിത്തല ഇറയത്തു നുള്ളിനടുന്നതിനിടയിൽ അച്ഛൻ നമ്പൂരിയുടെ വക,എനിക്കുള്ള ചാട്ടുളികൾ...കേട്ടുകേട്ടു മടുത്ത പാതിരി പ്രസംഗം പോലെ..അങ്ങ് മേലോർത്തെ മുവ്വാണ്ടൻ മാവിഞ്ചുവട്ടിൽ ചപ്പിലക്കിളികൾ കൂട്ടംകൂട്ടമായി വന്നു എന്തൊക്കെയൊ തിരയുന്നു...ഏതോ കാക്കയുടെ പൃഷ്ടത്തിൽ നിന്നും വീണ ആലിങ്കുരു കയ്യാലപ്പുറത്തുത്തന്നെ മുളച്ചിരിക്കുന്നു...
"ഉണ്ണീ....ആ തിണ്ണയിലിരുന്നു വേരുമുളപ്പിക്കെണ്ടാ..." മുറ്റടിക്കാൻ വരണ കുഞ്ഞാളുവിനു പോലും ഒരു വെലയില്ല്യണ്ടായിരിക്കുണു...ശങ്കരങ്കുട്ടീടെ പീടികയിലേക്കൊന്നു കയറിയാലോ.....ഒരു ചായേം കുടിക്കാം കുഞ്ഞുണ്ണ്യാപ്ലേടെ കയ്യിൽനിന്നും ഒരു കാജാബീഡിയും വലിക്കാം..ഇന്നിപ്പൊ,കാര്യായ്ട്ട് പണിയൊന്നു ഇല്ല്യാലൊ..,