Saturday, September 17, 2011

ഉണ്ണി നമ്പൂതിരി......ഒരു കൊടും കുറ്റവാളിയോ...!!!!


നാട്ടിലെ ചെറുപ്പക്കാരൊക്കെ പണണ്ടാക്കാനു ഒരുപാടു വഴികണ്ടെത്തിയിരിക്കുണു...ഇവിടെണ്ടൊരു ശപ്പൻ.. ഒരു പുരോഗതിയുല്ല്യാ...ബ്രഹ്മിത്തല ഇറയത്തു നുള്ളിനടുന്നതിനിടയിൽ അച്ഛൻ നമ്പൂരിയുടെ വക,എനിക്കുള്ള ചാട്ടുളികൾ...കേട്ടുകേട്ടു മടുത്ത പാതിരി പ്രസംഗം പോലെ..അങ്ങ് മേലോർത്തെ മുവ്വാണ്ടൻ മാവിഞ്ചുവട്ടിൽ ചപ്പിലക്കിളികൾ കൂട്ടംകൂട്ടമായി വന്നു എന്തൊക്കെയൊ തിരയുന്നു...ഏതോ കാക്കയുടെ പൃഷ്ടത്തിൽ നിന്നും വീണ ആലിങ്കുരു കയ്യാലപ്പുറത്തുത്തന്നെ മുളച്ചിരിക്കുന്നു...
"ഉണ്ണീ....ആ തിണ്ണയിലിരുന്നു വേരുമുളപ്പിക്കെണ്ടാ..." മുറ്റടിക്കാൻ വരണ കുഞ്ഞാളുവിനു പോലും ഒരു വെലയില്ല്യണ്ടായിരിക്കുണു...ശങ്കരങ്കുട്ടീടെ പീടികയിലേക്കൊന്നു കയറിയാലോ.....ഒരു ചായേം കുടിക്കാം കുഞ്ഞുണ്ണ്യാപ്ലേടെ കയ്യിൽനിന്നും ഒരു കാജാബീഡിയും വലിക്കാം..ഇന്നിപ്പൊ,കാര്യായ്ട്ട് പണിയൊന്നു ഇല്ല്യാലൊ..,

"അല്ലാ ആരായിതു തമ്പ്രാങ്കുട്ട്യൊ..ശങ്കരങ്കുട്ട്യെ..തമ്പ്രാങ്കുട്ടിക്ക്യു നല്ല കടുപ്പത്തിൽ ഒരു ചായകൊടുക്കു".... അടക്കാക്കാരൻ പല്പുവിന്റെ ചായ ഓഫറിൽ എന്തോ..ഒളീഞ്ഞുകിടപ്പുണ്ടല്ലോ. ചായപ്പീടികയിലെ ചളിപിടിച്ച്കറുത്ത ബഞ്ചിലേക്കു ആസനത്തെ ഇരുത്തി,മേശപ്പുറത്തെ പത്രങ്ങളിലേക്ക് കൈ നീളുമ്പോൾ മനസ്സിലേക്കോടിയെത്തിയതതാണു, പ്രതീക്ഷ തെറ്റിയില്ല പല്പുവിൽനിന്നും ചോദ്യം വീണ്ടുമെത്തി.."അല്ലാ കൊട്ടടക്കണ്ടാവോ..ഒരു ചാക്കു കിട്ടാൻ".എനിക്കു മനസ്സിലായതു പോലെ പീടികയിലിരിക്കുന്നവർക്കും സംഗതിപിടികിട്ടി.. കാശിനു അത്യാവശ്യംണ്ടാവുമ്പോൾ ഓരോചാക്കു തിരുമറി നടത്ത്ണതാണു..ശൂംബൻ..നാലാൾടേ മുന്നിൽനിന്നാണു ചോദിക്കണത്..മനസ്സിലെ ഈർഷ്യ കടിച്ചമർത്തി മൊഴിഞ്ഞു."ഏയ് ഒന്നൂല്ല്യാ ഇക്കൊല്ലത്തെ അടക്ക നമ്മടെ മമ്മാദാപ്ലക്ക് കരാറ് കൊടുത്തില്ലെ..". പിന്നീടുള്ള പല്പുവിന്റെ ചോദ്യങ്ങളെ പത്രത്തിലേക്കു കണ്ണുപൂഴ്ത്തി അവഗണിച്ചു.ഒരു ചായക്കുള്ളതിലും അധികായിരിക്ക്ണ്.പത്രങ്ങളായപത്രങ്ങൾ മുഴേനും പരസ്യങ്ങൾടെ അഞ്ച്കളിയാണു..മൂലക്കുരു,അർശസ്സ് എന്നിവ ഓപറേഷൻ കൂടാതെ ഭേദമാക്കാം,വിസിസ്റ്റ് വിസ UAE,KSA & KUWAIT..കുറഞ്ഞചിലവിൽ,പഠിക്കാം USA,CANADA AND AUSTRALIA ,ITI മുതൽ B.tch വരെ കേരളത്തിനകത്തും പുറത്തും പ്രമുഖ ഫാക്റ്ററികളിൽ ഉടൻ ജോലി വിളിക്കുക.ഇത്രേം ആൾക്കാർക്ക് മൂലക്കുരുണ്ടാവോ..എന്ന് സംശയിച്ചിരിക്കുമ്പോളാണു ഉണ്ണ്യേ ഒന്നിങ്ങട്ട് വരാ..നാരായണമേന്റെ വിളികേട്ടത്. ഇതങ്ങട് പിടിക്ക്യാ ന്നട്ട് അങ്ങട് വായിക്ക്യാ,         ആ മൂന്നാമത്തെ പേജിന്റെ അവസാനത്തെ കള്ളീലു കണ്ടില്ലേ, കൊയമ്പത്തൂരു ഫക്റ്ററിയിൽ ഒരു ജോലി താഴെ ഫോൺ നമ്പറുമുണ്ട്,ഇപ്പത്തന്നെ അങ്ങട് വിളിക്ക്യാ..പിടിവിട്ടില്ല്യാ അദ്ദേഹം,വിളിച്ചു തിങ്കളാഴ്ച ചെല്ലാനും പറഞ്ഞു കുവ്വപ്പൊടി ഉണ്ടാക്കുന്ന ഫാക്റ്ററിയാണു.ഈശ്വരാ..കുടുങ്ങിയല്ലോ,കൊള്ളാനും വയ്യാ തള്ളാനും വയ്യാ.അച്ഛന്റെ രണ്ട് സുഹൃത്തുക്കളാണു നാരായണമേൻന്നും ചിയാമുസ്ല്യാരും, അച്ഛന്റെ പലിശ രഹിത ബേങ്കും അവരാണു.

ഉമ്മറത്തു മൂന്നുപേരും ഉഗ്രൻ ചർച്ചയിലാണു,നാരായണമേന്റെ അഭിപ്രായത്തിൽ ഈ കുവ്വപ്പൊടി ഭയങ്കര ഡിമാന്റുള്ള സാധനമാണു..പണ്ട് മിലിട്ട്രിയിൽ ഒക്കെ അത് മുഖ്യ ഭക്ഷണമായിരുന്നത്രെ,ചിയാമുസ്ല്യാരും വിടണില്ലാ ജാറങ്ങളിലും,വല്ല്യ പള്ളികളിലും ഒക്കെ ഇതുകൊണ്ട് ഗുളിക ഉണ്ടാക്കി മന്ത്രിച്ചു കൊടുക്കുന്നുണ്ടെത്രെ.അച്ഛനുണ്ടോ വിടുന്നു,ഇപ്പോൾ അമ്പലത്തിലെ ഭസ്മത്തിൽ കുവ്വപ്പൊടി ചേർക്കുന്നുണ്ടെന്നാ പുതിയ അറിവ്..
ഉണ്ണ്യേ,ഇനി അധികം വൈകണ്ട ഇറങ്ങികൊള്ളു..10.15ന്റെ മൈലുവാഹനത്തിൽ അങ്ങു കയറിയാൽ നേരെ പാലാക്കാട്ടിറങ്ങാം പിന്നെ കൊയമ്പത്തൂർക്ക് എളുപ്പല്ലേ..ഇറങ്ങണ സമയത്ത് ചിയാമുസ്ല്യാർ 250 ഉറുപ്പിക കൈയ്യിൽ പിടിപ്പിച്ചു,കണ്ണുനറഞ്ഞു പോയി.
രണ്ട് മണിയായി കൊയമ്പത്തൂരെത്താൻ അവിടുന്ന് പിന്നേം 5ഉറുപ്പികയുടെ ഓട്ടംണ്ട്.എന്നാൽ പിന്നെ ഊണുകഴിച്ചുപോകാമെന്നു വിചാരിച്ചു.ഒരു ചെറിയ ഹോട്ടലിൽ കയറി നല്ലൊരു തൈരുസാദവും,സാമ്പാറും ഒക്കെക്കൂട്ടി ഊണുകുശാലാക്കി.
              ഫാക്റ്ററിയിലെത്തിയപ്പോൾ വിചാരിച്ചപോലെത്തന്നെ,വലിയൊരു സെറ്റ്അപ്പ് ഒന്നുമ്മില്ല.ഒരു ചെറിയ കമ്പനി കുറേ പച്ചക്കൂവ്വയും,കപ്പയും,മൈതച്ചാക്കും കൂട്ടിയിട്ടിരിക്കുന്നു. സപ്ലൈ ചെയ്യാനുള്ള കുറെ പാക്കറ്റുകളും,കുറെ തമിഴത്തികളും,പിന്നെ നാലഞ്ച് തമിഴന്മാരും 3 വണ്ടികളും.....

                                                        മൂന്ന്മാസമായി വീട്ടിൽ പോയിട്ടു,ഭയങ്കര ജോലിത്തിരക്ക് രാവിലെ കൊയമ്പത്തൂരിൽ നിന്നും പുറപ്പെട്ടാൽ വാളയാർ ചെക്പോസ്റ്റിലെ നൂലാമാലകളും കഴിഞ്ഞു,കൊച്ചിയിലെത്തി തിരിച്ചു പോകുമ്പോഴേക്കും ഒരു ദിവസം തീർന്നു,മൂന്നുവണ്ടിയും,ശെൽവനും,മുത്തുവും,നാഗരാജും,പിന്നെ ഞാനും.ഒരു ദിവസം കാശെത്ര കണക്കുകൂട്ടിയിട്ടും ശെരിയാവണില്ല,ഉണ്ണി ആകെ വിഷമത്തിലായി.ചെക്കിൽ കാശു കൂടുതലാണല്ലോ എഴുതിയിട്ടുള്ളത് ഒരു ലക്ഷത്തിനു പകരം ഒരു കോടിയുടെ ചെക്ക്.ശെൽവം വണ്ടി തിരിക്ക്,എന്താ സർ പ്രച്നം..അല്ലാ നമ്മുടെ കൊച്ചിയിലെ കസ്റ്റമർ ചെക്കിൽ കാശുകൂടുതലാ എഴുതിയിട്ടുള്ളത്..ഇപ്പേൾത്തന്നെതിരുത്തിമേടിക്കാം. ഓ അന്ത പ്രച്നം അത് കുളപ്പമില്ല വിടങ്ക് സർ...ചിരിച്ചുക്കൊണ്ടവൻ പറഞ്ഞു..അവന്റെ തമിഴ്കലർന്ന മലയാളം രസിച്ചില്ലെങ്കിലും സംശയം ബാക്കിയായി...അത് ദുരീഗരിക്കാൻ ഇവൻ തന്നെ ശരണം..മാസത്തിൽ രണ്ട് തവണ ലോർഡ് വേറെയാണു വരുന്നത്,നല്ല സ്വയമ്പൻ മയക്കുമരുന്നു,അതിന്റെ ക്യാഷ് ഡീലിംഗ് ഒക്കെ നേരിട്ടായിരുന്നു,ഇപ്പോൾ മുതലാളിക്ക് എന്ന ഭയങ്കര വിശ്വാസമായിരിക്കുന്നു അതാണു എല്ലാം നിങ്ങൾ വഴിയാക്കിയിരിക്കുന്നത്.അറിയാവുന്ന മലയാളത്തിൽ അവൻ എല്ലാം വിവരിച്ചു തന്നു,ഞെട്ടിത്തരിച്ചു പോയി ഞാൻ.ശെൽവനാണത്രെ അയാൾടെ വിശ്വസ്ത ഡ്രൈവർ.
                                                         അന്ന് ഉണ്ണി ആകെ അസ്വസ്ഥനായിരുന്നു,ഇന്നണു ആ ലോർഡ് കൊണ്ടുപോകുന്നത്,ഇതുവരെ അറിയാതെയായിരുന്നു,ഇന്നിപ്പോൾ എല്ലാം അറിഞ്ഞിട്ട്.മനസ്സിലൊരു ഉറച്ച തീരുമാനത്തോടെ ഉണ്ണി വണ്ടിയിലേക്ക് കയറി.നീങ്ങിക്കൊണ്ടിരുന്ന വണ്ടി വാളയാർ ചെക്ക്പോസ്റ്റിൽ എത്തി,ചരക്കു ലോറികൾ വരിവരിയായി നിരത്തിയിട്ടിരിക്കുന്നു..ഇന്ന് എന്നുമില്ലാത്ത ഒരു പരവേശം,"ശെൽവം ഒത്തിരി വൈകുന്നാ തോന്നണെ,ഞാൻ ഒരു ചായകുടിക്കട്ടെ നിനക്കു വേണോ..?വേണ്ട സർ,
എന്റെ പരിഭ്രമം അവനിൽ ചിരിപടർത്തി.ചായക്കടയിലേക്ക് എന്ന വ്യാജേനെ നേരെ നടന്നു ചെക്ക്പോസ്റ്റിലേക്ക് CTOയെ(commercial tax officer)കണ്ട് കാര്യങ്ങൾ  ബോധിപ്പിച്ചു അദ്ദേഹം ഉണ്ണിയെ അഭിനന്തനങ്ങൾ കൊണ്ട് മൂടി..പോലീസ് ഓഫീസറെയും വിവരങ്ങൾ ധരിപ്പിച്ചു..സർ ഞാൻ ഒരു ബ്രാഹ്മണനാണു..എന്നെക്കൊണ്ട് പറ്റില്ല ഇങ്ങനെ ഒന്നും ചെയ്യാൻ..ഉണ്ണീ നിങ്ങളെപ്പോലെയുള്ളവരാണു നമ്മുടെ നാടിന്റെ അന്തസ്സ് അനുമോദനത്തിന്റെ പൂചെണ്ടുകൾ പോലീസ് ഓഫീസറിൽ നിന്നും കിട്ടി ഉണ്ണിക്ക്...
                                      അല്ലാ ആരാണത് ഇത്ര ധൃതിയിൽ ഓടി വരണത് നാരയണമേന്നാണല്ലോ കൈയ്യിൽ ഒരു പത്രം പിടിച്ചോണ്ടാണല്ലോ..എന്താ മേൻനെ പതിവില്ലാതെ ഇത്ര നേരത്തെ,ഉണ്ണീടച്ഛൻ ചോദിച്ചു."ഈ പത്രങ്ങട് വായിക്ക്യാ...നമ്മുടെ ഉണ്ണീനെ.............." 
 വൻ മയക്കുമരുന്നു വേട്ട 20 കോടിയുടെ മയക്കുമരുന്നുമായി അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിന്റെ നേതാവ് പിടിയിൽ.
പാലക്കാട്:വാളയാർ ചെക്ക്പോസ്റ്റിൽ 20 കോടിയുടെ മയക്കുമരുന്നുമായി അന്താരാഷ്ട്ര സംഘത്തിന്റെ നേതാവ് ബ്രഹ്മദത്തൻ നമ്പൂതിരി എന്ന ഉണ്ണി നമ്പൂതിരി അറസ്റ്റിലായി.പോലീസിന്റെ അതീവനാടകീയമായ ഒരു റൈഡിലൂടെയാണു ഇദ്ദേഹത്തെ പിടികൂടിയത്,ചെക്ക്പോസ്റ്റിൽ നിർത്താതെ പോലീസ്സിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച ഇവരുടെ വാനിനെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.ഡ്രൈവറും കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരും ഓടി രക്ഷപ്പെട്ടു ഇവർക്കായി പോലീസ് വലവിരിച്ചിട്ടുണ്ട്.കേരളാപോലീസിന്റെയും വാളയാർ ചെക്ക്പോസ്റ്റിന്റെയും തൊപ്പിയിൽ ഒരു പൊന്തൂവ്വൽക്കൂടി കൂട്ടിച്ചേർത്ത സ്പെഷൽ സ്ക്വാഡിനെയും വാളയാർ കൊമേർസ്സ്യൽ ടാക്സ് ഓഫീസറെയും എക്സ്സൈസ് മന്ത്രി പ്രത്യേകം അനുമോദിച്ചു.ഈ സർക്കാരിന്റെ കാലത്ത് കള്ളൻമ്മാർക്കും കൊള്ളക്കാർക്കും രക്ഷയില്ല എന്നതാണു ഇന്നത്തെ സംഭവം തെളിയിക്കുന്നതെന്ന് മന്ത്രി പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
എന്റെയ് ഉണ്ണ്യേ......എന്നെരലർച്ചയോടെ നാരായണമേനോന്റെ കൈകളിലേക്ക്.....ഉണ്ണീടച്ഛൻ.......!!!!!!!!!!!!!!!!!
   
                                                                             CVA..ജബ്ബാർ

3 comments:

  1. നിരവധി സിനിമകള്‍ക്കും,കഥകള്‍ക്കും പ്രമേയമായ വിഷയം ജബ്ബാറിന്‍റ സ്വന്തം ശൈലിയില്‍ എന്നേ പറയാനുള്ളൂ മറ്റ് പുതുമകള്‍ ഒന്നും തന്നെയില്ല

    ReplyDelete