മീനു,നിന്റെയ് ഫോണിനു എന്തു പറ്റി "ഓ ഒന്നും പറയണ്ട ഒരുപാടു ഓർഡേഴ്സും,ലിസ്റ്റും ഒക്കെ ക്ലിയർ ചെയ്യാനുണ്ടായിരുന്നു,അപ്പൊളേക്കും ഫൊണിലെ ചാർജ്ജ് തീർന്നുപോയി" നിന്റെയ് അമ്മ വിളിച്ചിരുന്നു ഞ്യാറാഴ്ച ഒരു പട്ടാളക്കാരന്റെ പെൺകാഴ്ച്ചക്ക് കോളുണ്ട് നിനക്കു....., ഹൊ..!!! അതൃപ്തി ഒരു നെടുവീർപ്പിലൂടെ പുറത്തേക്കു വന്നു...ഈ അമ്മക്കെന്താ അല്ലെങ്കിലും ഇന്നു ശനിയാഴ്ച്ചയല്ലെ, ഞ്യാൻ വരും എന്നറിയണതല്ലെ...... എന്താടി അമ്മയല്ലെ അതിനു ടെൻഷനാവും,, ഉം അല്ലെങ്കിലും ഈയ്യിടെ അമ്മക്കു എന്റെയ് കാര്യത്തിൽ വല്ല്യ ടെൻഷനാണു..ആ എന്തെങ്കിലും ആവട്ടെ....എടപടാന്നു എല്ലാം തീർത്തു....."ഡൈയ്സീ നീ പൊരുന്നോ.....?" എന്ന പതിവു കട്മ തെറ്റിക്കാതെ, കൊച്ചിയുടെ മാറിൽ തറച്ച കൊൺക്രീറ്റു കെട്ടിടത്തിൽ നിന്നും ഞാനിറങ്ങി.....
K.S.R.Tയുടെ റോഡിന്റെ നിന്മ്നൊന്നതങ്ങളറിഞ്ഞുകൊണ്ടുള്ള പോക്കുമനസ്സിനെ ആധിപിടിപ്പിച്ചു കൊണ്ടിരുന്നു,നെന്മാറയിലെത്താൻ 7മണിയാകും,ഇരുട്ടുപരന്നാൽ പൂണുലെ ഇടവഴിയും കടന്നു കാവിനരികത്തൂടെ ഞാനൊറ്റക്ക്,അപ്പുമാമയെ ഒന്നുവിളിച്ചാലൊ...ഓ വേണ്ട.., ശനിയാഴ്ചകളുടെ വൈകുന്നേരങ്ങളിൽ പ്രത്യക്ഷപ്പെടുന്ന എന്നെ വഴിയരികിലെ തൊട്ടാവാടിക്കുപോലും അറിയാം,അല്ലെങ്കിലും അപ്പുമാമാടെ വാൽസല്യത്തിൽ ചോർച്ച വന്നിരിക്കുന്നു...ഏയ് എനിക്കു തോന്നണതാവും...കല്യാണം കഴിച്ചാൽ പിന്നെ പ്രാരാബ്ധം ആയില്ലെ,കൂടാതെ ഒരു പെൺകുട്ടിയുമായി..അന്നേ ഞാൻ അമ്മയോടു പറഞ്ഞതാണു,ഒരു വീടു വച്ചിട്ടു മതി കല്യാണം എന്ന്....വയസ്സ് 24 ആയെങ്കിലും 17ന്റെ പരിമളത്തിൽ ഞാനിങ്ങനെ പാറിപ്പാറി നടന്നോട്ടെ എന്ന്...കേൾക്കണ്ടെ....സമയം മനസ്സിന്റെ ഭാണ്ഡ്കെട്ടിനുള്ളിൽ ഊളിയിട്ടുപോയെന്നു തോന്നുന്നു...നെന്മാറയിൽ എത്തിയതറിഞ്ഞില്ല,വളിച്ച വാസനയിൽ നിന്നും പച്ചമണ്ണിന്റെ മണത്തിലേക്കുള്ള മാറ്റം,മനസ്സിലേക്കു ഒരു തെന്നലായി കടന്നുവന്നു....രാവും പകലുമൊക്കെ തീരുമാനിക്കാൻ ദൈവം കാർമേഘത്തെ ഏർപ്പാടാക്കിയിരിക്കുന്നു എന്നു തോന്നുണു....ഓരോന്നു ഓർത്തു ഇരുട്ടുപരന്ന ഇടവഴിയിലൂടെ മുന്നോട്ടു നടന്നു..."മോളെ കാലൊന്നും തച്ചുകുത്താതെ നോക്കി നടക്കണം ട്ടൊ.."അമ്മയുടെ ഉപദേശം കണ്ണീലൂടെ പൊന്നീച്ചയായി പാറി,..ശ്ശൊ,എന്തൊരു വേദന നശൂലം പിടിച്ച കല്ല്..Bataക്കാർക്ക് 5 പൈസ കൂടുതൽ കൊടുത്തതു നന്നായി..വാറിനു ബലക്കൂടുതൽ ഉള്ളതുകൊണ്ട് നഖം പൊളിഞ്ഞില്ല......
നെര്യേതുമെടുത്തു എന്നെയും നോക്കി തിണ്ണയിലിരിക്കുന്ന അമ്മേടെ മുഖം ഇവിടുന്നേ കാണാനുണ്ട്...മുന്നിലേക്ക് വീണ മുടിയിഴകളെ പിന്നിലേക്കു കോതിയിടുബോൾ"നിന്റെയ് കൃതാവിലെ സ്വർണ്ണമുടിയിഴകൾക്കു എന്തു ഭംഗിയാണു"ഭായിയുടെ വാക്കുകൾ രോമാൻചമായി മനസ്സിലേക്ക് ഓടിയെത്തി........ഉമ്മറപ്പടിയിലേക്കു കയറി തൊട്ടടുത്ത ടാപ്പിലേക്കു കാൽ നീട്ടി...അയ്യൊന്റെയ് കുട്ട്യ് അപ്പടി അഴുക്കായിക്കണല്ലൊ.. ഇടവഴിയിൽ മുഴുവേൻ ചളിയാണമ്മേ...,ആ കൈക്കോട്ടെടുത്ത് ഒരു തടകെട്ടിയാൽ ആ വെള്ളമൊക്കെ നമ്മടെ പറംബിൽക്കങ്ങട് പൂവ്വായിരുന്നു..കുട്ടീടച്ചൻ പറഞ്ഞാൽ കേൾക്കണ്ടെ..നല്ല പശ്മള്ള വെള്ളാവും, മീനൊ..ഞാനതു പറയാൻ മറന്നു നിനക്കാ ഭായീടെ കത്തുണ്ടായിരുന്നു...
ശ്ശോ...ഇപ്പൊൾ വിചാരിച്ചിട്ടെ ഉള്ളൂ അപ്പെളേക്കും ഭായി കത്തയച്ചൊ...എവിടമ്മേ....? ആ ഹനുമാന്റെയ് വിളക്കിന്നരികിൽ വച്ചിട്ടുണ്ട് നന്ദൂട്ടിക്ക് കിട്ടാതിരിക്കാൻ എകരത്തു വച്ചതാ...പാതി കേട്ടമാത്രയിൽ കത്തു കൈക്കലാക്കി നടുമുറിയിലേക്ക് ഓടി... ഹൊ അവൾടെ പോക്കുകണ്ടില്ലെ കണ്ടഭാവം കൂടി നടിക്കണില്ല നാളെ ഒരുത്തൻ കാണാൻ വരണുണ്ട് എന്ന വിചാരം ഒന്നുല്ല്യ..വല്ലവന്റെം കത്തുവായിക്കാനാണവൾക്ക് ധൃതി..അടുക്കളയിൽ നിന്നും സിന്ധേടത്തിയുടെ ആ പരിഭവത്തിനു കുശുംബിന്റെ മണമുണ്ടൊ...?ഓ ഒന്നു പോ ചേച്ചി....അതിൽ നിർത്തി ഞാൻ കട്ടിലിലേക്ക് മറിഞ്ഞു....
അല്ലെങ്കിലും ഭായീടെ കത്തുവായിക്കുമ്പോൾ എല്ലാം മറന്നു പോകുന്നു...എന്തു രസമാണു ഇരൂന്നു വായിക്കാൻ..സമയം കത്തിന്റെ വരികൾക്കുള്ളിലൂടെ ഒളിഞ്ഞുനോക്കുന്നു എന്നെ....ഒരുപാടുകാര്യങ്ങൾ എഴുതാനുണ്ട് മറുപടിക്കായി ഭായി കാത്തിരിക്ക്യാവും....
21/02/2004
നെന്മാറ
പ്രിയപ്പെട്ട ഭായിക്ക്,
സുഖമാണെന്നു വിചാരിക്കുന്നു ഇന്നാണു കത്തു കിട്ടിയത്,വായിച്ചു വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം,ഇപ്പോൾ തന്നെ മറുപടി എഴുതാമെന്നു വിചാരിച്ചു...,ആ പിന്നെ,"വാരിയെല്ല് തിരക്കി ആരും വരണില്ലെ..?"എന്ന നിങ്ങളുടെ ചോദ്യത്തിനു മറുപടി നൽകാൻ വന്നതാണു ഞ്യാൻ....,ഒരു പട്ടാളക്കാരനാണു..!!,ഇൻഡ്യയും പാകിസ്താനും അത്ര സുഖത്തിലല്ലാത്തത്കൊണ്ട് ഇത്തിരി പേടിണ്ട്,,,അയാൾക്കെങ്ങാനും എന്നെ പിടിച്ചാലൊ...ഞ്യാൻ നാളെത്തന്നെ എർണ്ണാങ്കുളത്തേക്കു തിരിക്കും,അഛൻ കയറിവരണുണ്ട്ട്ടൊ..ഞ്യാൻ വന്നത് അറിഞ്ഞിട്ടില്ലാന്ന് തോന്ന്ണു..നല്ല ഫോമിലാണു...ഇല്ലത്തെ നമ്പൂരിശ്ശനെ കള്ളുകുടിപ്പിക്കാൻ നാട്ടേർക്ക് ഹരായിരിക്കുണു,അഛനു ഒരു പേടിയുമില്ലാ..ഞങ്ങളെപ്പറ്റി ഒരു വിചാരവുല്ല്യാ..പണ്ടെന്നും ഇത്ര ഇല്ല്യായരുന്നു,ഇപ്പൊൾ ഇത്തിരി കൂടിയിരിക്കുണു...പണ്ട് നിങ്ങളെല്ലാരും കൂടി എന്റെ ചോറ്റുമ്പാത്രത്തിൽ നിന്ന് എല്ലാം എടുത്ത് തീർക്കുമ്പോൾ ഇക്ക്യു വെഷ്മാവുമായിരുന്നു"ദൈവമേ,വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാൻ ഒന്നുംണ്ടാവുല്ല്യാലൊന്നോർത്ത്,കാരണം വൈകുന്നേരം പാലക്കാട്ടെ നമ്മുടെ കമ്പനിയിൽ നിന്നും നെൻമ്മാറയിലെത്തുമ്പോളേക്കും ക്ഷീണിച്ച് വെശന്നിട്ടാകും എത്തുക,വീട്ടിലെത്തിയാൽ ഒന്നുംണ്ടാവില്ലാ കഴിക്കാൻ,ഈ തിരിച്ചുകൊണ്ടുപോണതു മത്രെണ്ടാവാറുള്ളു...വീട്ടിൽ വച്ച്പോന്നിട്ടും കാര്യല്ല്യാ..പിന്നെ അതുംണ്ടാവില്ലാ..
ഓ നീ തന്നെ അല്ലെ അതു കണ്ടുപിടിച്ചത്...ഞ്യാനത് മറന്നു..നിന്നോട് എന്തൊക്കെയാ പറയണത് എന്നെന്നെ അറിയണില്ലാ..എനിക്കു ഒരു ഭായി അല്ലെ ഉള്ളൂ,സങ്കടഭാഢത്തിന്റെ കെട്ടഴിക്കാൻ..സാരല്ല്യാട്ടോ..ഞ്യാൻ നിർത്തി,നിന്നെ ബോറടിപ്പിക്കുന്നില്ല.. പിന്നെ "നീ" എന്ന് വിളിച്ചതിന്ന് സോറി.."ഏട്ടാ", ഇനിയും വിളിക്കും....
ഡെയ്സി(എന്റെ കൂട്ടുകാരി,റൂമ്മേറ്റ്)എപ്പോളും ചോദിക്കാറുണ്ട് എന്റെ അമ്മ പ്രസവിക്കാത്ത എന്റെ ഏട്ടനെക്കുറിച്ചു,അവൾടെ അമ്മയും അവിടെ ദുബായിൽ നഴ്സാണു,നമ്മൾ പാലക്കാട്ട് കമ്പനിയിൽ ഒരുമിച്ചു വർക്ക്ചെയ്യുമ്പോൾ തൊട്ടുള്ള കഥകൾ അവളോട് പറഞ്ഞിട്ടുണ്ട്...അവൾടെ മനസ്സിൽ ചെറിയൊരു ആരാധനയുടെ അംശം പൊട്ടിമുളച്ചിട്ടുണ്ടോന്നൊരു സംശയവുമുണ്ട്,എന്റെ ഈ മെഡിക്കൽറെപ്പ് ജോലിയും നീ വഴിയാണു എന്നറിഞ്ഞപ്പോൾ അതിത്തിരി കൂടിയിട്ടുമുണ്ട്, നാട്ടിൽ വരുമ്പോൾ നിന്നെ കാണാൻ വേണ്ടികാത്തിരിക്കുവാ പുള്ളിക്കാരത്തി...ദേവിച്ചേച്ചി വിളിച്ചിരുന്നോ..?
എന്നെ CIPLAയിൽ കയറ്റിത്തന്നതിനു ശേഷം,ചേച്ചി അവിടുന്ന് ഒരു
US കമ്പനിയിലേക്ക് മാറി..പിന്നെ US ലേക്ക് പോയിന്നറിഞ്ഞു..എനിക്കു ചേച്ചിയുടെ കീഴിൽ തൃശ്ശൂർ ആയിരുന്നു ആദ്യ നിയമനം..ചേച്ചി പോയതിനു ശേഷം എർണ്ണാങ്കുളത്തേക്ക് മാറ്റി...ഇവിടെ ഒരു ഫ്ലാറ്റിൽ ആണു താമസം സുഖമായിപ്പോകുന്നു..ഫോൺ വിളിച്ചാൽ എല്ലാം പറയാൻ പറ്റീന്നു വരില്ല്യാ..അല്ലാതെ നീ വിചാരിക്കണപോലെ ജോലികിട്ടിയപ്പോൾ മറന്നതല്ലാ..ചേച്ചിയുടെ അനിയനു സുഖമാണു എന്നു വിചാരിക്കുന്നു അന്വേഷണം പറയുക..നിങ്ങൾ രണ്ട്പേരും ഒരു റൂമിലാണല്ലേ..നിങ്ങളുടെ വിഷമങ്ങളും ബുദ്ദിമുട്ടുകളും എല്ലാം ശെരിയാകും..ഞ്യാൻ ഹനുമാൻസ്വാമിയോട് പ്രാർഥിക്കാം..നല്ലവരെ ദൈവം എല്ലാകാലത്തും പരീക്ഷിക്കില്ല്യാ..
അയ്യോ..കഴിക്കാൻ വിളിക്കുണൂ..അമ്മ...ബാക്കി വിശേഷം അടുത്ത കത്തിൽ
സ്നേഹത്തോടെ......
അനിയത്തി....മീനൂട്ടി...
NB:മറുപടി ഉടൻ പ്രതീക്ഷിക്കുന്നു....
****************....##....***....##....*******************
പവിത്രമായബന്ധങ്ങളുടെ മുഖത്തേക്ക് കാമത്തിന്റെ കണ്ണുകളോടെ തുറിച്ചുനോക്കി,
അളിഞ്ഞ കഥകൾ മെനെഞ്ഞെടുക്കുന്ന സമൂഹമേ....
കാർക്കിച്ചു തുപ്പുന്നു നിൻ മുഖത്തേക്കു ഞാൻ......
"പുലരട്ടെ പവിത്രമാം സ്നേഹബന്ധങ്ങൾ.......
വളരെ നല്ല അവതരണം ..എനിക്കിഷ്ടപ്പെട്ടു...അഭിനന്ദനങ്ങള്‍....
ReplyDeleteമനസ്സില്‍ തട്ടുന്ന എഴുത്ത് ,,,, ഇത് ഇന്നത്തെ സമൂഹത്തിനും വ്യക്തികള്‍ക്കും വ്യക്തി ബന്ധങ്ങളെ കുറിച്ചുള്ള സന്ദേശമാണ് .... ആശംസകള്‍ ... സുഹൃത്തേ
ReplyDeleteഈ വേര്‍ഡ് വേരിഫികഷന്‍ കഷ്ടപെടുത്തി ... അതെടുത്തു മാറ്റികൂടെ .....
ReplyDeleteനല്ല എഴുത്ത് സമൂഹത്തിനു നേരെ പിടിച്ച കണ്ണാടി ആശംസകള്‍ കേട്ടാ..
ReplyDeleteഇഷ്ടായി....ആശംസകള്‍..!
ReplyDelete"പുലരട്ടെ പവിത്രമാം സ്നേഹബന്ധങ്ങൾ......."
ReplyDelete