Saturday, December 24, 2011

നീർക്കോലികൾ ഫണം വിരിക്കുമ്പോൾ....


നിഴലുകൾക്കു പോലും നിറമുള്ള കാലത്ത് നീർക്കോലിക്കെന്താ ഫണം വന്നുകൂടെ...?അറിവിന്റെ ഉൾക്കാഴ്ച്ചക്കു ആഴം പോരാ എന്നു എനിക്കു തന്നെ തോന്നിത്തുടങ്ങിയിരിക്കുന്നു..
ഒരെത്തും പിടിയും കിട്ടുന്നില്ല,ഫണം മൂർഖന്റെ പരമ്പര്യ സ്വത്തല്ലെ..? അതോ ബീജസങ്കലനത്തിന്റെ അനന്തസാധ്യത നീർക്കോലിയും പരീക്ഷിച്ചോ..?



                                            മൂക്കില്ലാ രാജ്യത്തെ മുറിമൂക്കനായ മൂർഖൻനീർക്കോലിയുടെ സ്വകാര്യ അഹങ്കാരമായിരുന്നു കഴുത്തിലെ മറുക്.ഇതര നീർക്കോലികൾക്കിടയിൽ മൂർഖൻനീർക്കോലിയുടെ മറുകിൻ മഹത്വം പപ്പടവട്ടത്തിലുള്ള ഫണമായി വളർന്നിരുന്നു.മറുകിൻ അഹന്തയും പേറി മൂർഖൻനീർക്കോലി,കരിമൂർഖൻ,അണലി,പെരുമ്പാമ്പ്,ഇത്യാദി സാമ്രാജ്യത്തിലൊക്കെ അലഞ്ഞെങ്കിലും അവിടുന്നെല്ലാം ഇളിഭ്യനായി മടങ്ങി.
                                           കഥ പുരോഗമിച്ചു നീർക്കോലിപുരാണമാകുന്നുണ്ടെങ്കിലും ഇവിടെ കഥയുടെ ആധികാരികത സാന്തർഭികമാണു.ഇന്നു നമ്മുടെ സമൂഹത്തിൽഇത്തരം  നീർക്കോലികൾ അഴിഞ്ഞാടുകയല്ലെ.ഇവർ സദാചാരപ്പോലീസായി, രഷ്ട്രീയമേലാളമ്മരായി, ഉദ്യോഗസ്ഥ കുബുദ്ധികളായി,കുഞ്ഞുപൈതൽ തൊട്ട് മുത്തശ്ശിമാരിൽ വരെ കാമാസക്തിക്ക് ശമനം കണ്ടെത്തുന്നവരായി വിലസുമ്പോഴും,മുല്ലപ്പെരിയാറിന്റെ രോദനം ഇടിമുഴക്കമായി തലക്കു മുകളിൽ മുഴങ്ങുമ്പോഴും,വിവരമുണ്ട് വിദ്യഭ്യാസമുണ്ട് എന്നഹങ്കരിച്ച് ,ആർജ്ജവമില്ലാത്ത ഇച്ഛാശക്തിയില്ലാത്ത നേതൃത്വത്തിനു ഓശാനപാടി.. അഹന്തയും അഹങ്കാരവും അസൂയയും പേറി നടക്കും സമൂഹമേ,ഇനി എന്നാണു നമ്മൾ ഉണരുക..?

CVA ജബ്ബാർ.

3 comments:

  1. മറ്റുള്ളവര്‍ എനിക്ക് മുന്നില്‍ അല്പന്മാര്‍ ആണെന്ന ധാരണയില്‍ നിന്നും ഞാനാരാണെന്ന് തിരിച്ച്ചരിഞ്ഞവര്‍ ഉണര്‍ന്നിരിക്കുന്നു. അഭിവാദ്യങ്ങള്‍..

    ReplyDelete
  2. സ്വന്തം പിന്നില്‍ പാളയൊ മറ്റൊ കെട്ടി മുന്നില്‍ ഒരു പരിചയും പിടിച്ചേ ഇനി കേരളത്തിലൂടെ നടക്കാന്‍ പറ്റൂ..........
    എന്തൊരു ചൈഞ്ച് ഹൊ വാട്ടെ ചൈഞ്ച് കേരളം.........
    മഗ്ഗ്ലീഷ് തുപ്പുന്ന പുത്തന്മാരും,വല്ല്യ ഗമയില്‍ നടക്കുന്ന കേരള സമൂഹികാ സാംസ്കാരിക മാനവരേ നിങ്ങള്‍ക്ക് അമ്മയേയും പെങ്ങളെടുയും തിരിച്ചറിയാന്‍ കഴിയാത്തെ വിധം സംസ്കാരം മാറ്റിയെഴുതിയൊ?
    ഒരു ജനതയുടെ പതനമേ എന്ന് പോലും നാം ചിന്തിച്ചുപോക്കും എന്തൊരു കാലം@!,
    ജനം കാമ കോമരങ്ങളായി മാറുന്നു എന്ന പ്രതിഭാസം നമുക്ക് മുമ്പില്‍ പല്ലിളിച്ച് ഇരിക്കുന്നും, എങ്ങിനെ പ്രതികരിക്കണം എന്നറിയാതെ പകച്ച് നില്‍ക്കുന്ന !
    നമുക്ക് എന്തു ചെയ്യാന്‍ കഴിയും?

    ReplyDelete
  3. Hello cvajabbar information or the article which u had posted was simply superb and awesome and to say one thing that this was one of the best information which I had seen and came across so far, thanks for the information #BGLAMHAIRSTUDIO

    ReplyDelete